വിലക്ക് ലംഘിച്ച് വിവാഹ പരിപാടി; പങ്കെടുത്തത് നൂറ് കണക്കിന് ആളുകൾ, നിരവധിപ്പേർക്ക് കോവിഡ്, വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ 

തമിഴ്നാട് നീല​ഗിരി ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഗൂഡല്ലൂർ:  തമിഴ്നാട് നീല​ഗിരി ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം. കോവിഡ് വിലക്കുകൾ ലംഘിച്ച് നടത്തിയ വിവാഹ പരിപാടിയിൽ പങ്കെടുത്ത നിരവധിപ്പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തങ്കാട്, ഓരനള്ളി ഗ്രാമങ്ങളിൽ വിലക്കുകൾ ലംഘിച്ച് വിവാഹ പരിപാടികൾ നടത്തിയതിൽ വില്ലേജ് ഓഫീസർക്കെതിരെ നടപടി. വില്ലേജ് ഓഫീസറെ ജില്ലാ ഭരണകൂടം സസ്പെൻഡ‍് ചെയ്തു. ഈ ഗ്രാമങ്ങളിൽ 100 കണക്കിന് ആളുകളാണ് വിവാഹ പരിപാടികളിൽ പങ്കെടുത്തത്. 

പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം കോവിഡ് സ്ഥിരീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഇവിടെ നിന്ന് പടർന്ന രോഗം മിക്ക ഗ്രാമങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. വിലക്കുകൾ ലംഘിച്ചു പരിപാടി നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് കലക്ടറുടെ ഉത്തരവിനെ തുടർന്ന് വില്ലേജ് ഓഫിസർ സി  അയ്യപ്പനെ സസ്പെൻഡ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com