വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ചു; സീരിയൽ നടി മുൻ കാമുകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 

മുൻ കാമുകനെ അടിച്ചു കൊലപ്പെടുത്തി ടെലിവിഷൻ നടി പൊലീസിൽ കീഴടങ്ങി
വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ചു; സീരിയൽ നടി മുൻ കാമുകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 
Updated on
1 min read

ചെന്നൈ: മുൻ കാമുകനെ അടിച്ചു കൊലപ്പെടുത്തി ടെലിവിഷൻ നടി പൊലീസിൽ കീഴടങ്ങി. വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ചതാണ് കൊലപ്പെടുത്താൻ കാരണം. നടിയായ എസ് ദേവിയാണ് മുൻ കാമുകനും ഫിലിം ടെക്നീഷ്യനുമായ എം രവിയെ കൊലപ്പെടുത്തിയത്. പട്ടികയും ചുറ്റികയും ഉപയോഗിച്ച് കാമുകന്റെ തല അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

തിങ്കളാഴ്ച പുലര്‍ച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടില്‍ വച്ചാണ് ദേവി രവിയെ കൊലപ്പെടുത്തിയത്. പിന്നാലെ ദേവി പൊലീസിൽ കീഴടങ്ങി. തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷം ഭര്‍ത്താവ് ബി ശങ്കര്‍, സഹോദരി എസ് ലക്ഷ്മി, ലക്ഷ്മിയുടെ ഭര്‍ത്താവ് സവാരിയാര്‍ എന്നിവരും അറസ്റ്റിലായി. 

മധുര സ്വദേശിയാണ് കൊല്ലപ്പെട്ട രവി. ജോലിയുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് ഇയാൾ താമസിച്ചിരുന്നത്. ടെലിവിഷന്‍ ചാനല്‍ സീരിയലുകളില്‍ ചെറിയ റോളുകള്‍ ചെയ്തിരുന്ന ദേവിയുമായി രവി പ്രണയത്തിലായി. ഇരുവരുടെയും ബന്ധം വര്‍ഷങ്ങളോളം തുടര്‍ന്നു. രണ്ട് വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് ശങ്കറും കുടുംബവും ദേവിയുടെ പ്രണയം അറിഞ്ഞത്. ഇതോടെ കുടുംബം ദേവിയെ ടെയ്‌ലറിംഗ് രംഗത്തേക്ക് തിരിച്ചുവിട്ടു. ഇടവേളകളില്‍ ദേവി സീരിയലുകളിലും അഭിനയിച്ചിരുന്നു. ശങ്കര്‍ തെയ്‌നാംപെട്ടില്‍ ഫര്‍ണിച്ചര്‍ കട നടത്തുകയാണ്.

ഞായറാഴ്ച രാത്രി ദേവിയെ തേടി കൊളത്തൂരിലെ അവരുടെ വീട്ടിലെത്തിയ രവി, അവര്‍ അവിടെയില്ലെന്ന് അറിഞ്ഞ്  പുലര്‍ച്ചെ 1.30 ഓടെ സമീപത്തുള്ള സഹോദരിയുടെ വീട്ടില്‍ എത്തി. ബന്ധം പുനഃസ്ഥാപിക്കാന്‍ സഹായിക്കാമെന്ന് സഹോദരി ലക്ഷ്മി രവിക്ക് ഉറപ്പു നല്‍കി. ഇയാളെ വീട്ടില്‍ ഒളിപ്പിച്ച ശേഷം ദേവിയെയും ശങ്കറിനെയും ഫോണില്‍ വിളിച്ചു വരുത്തി. ദേവിയെ കണ്ടയുടന്‍ രവി താനുമായുള്ള ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് വഴക്കിട്ടു. ഇതിനിടെ ദേവി അയാളെ അടിച്ചു വീഴ്ത്തി. തല തകര്‍ന്ന് രക്തം വാര്‍ന്ന് രവി കൊല്ലപ്പെട്ടു എന്നുറപ്പായതോടെ ദേവി നേരെ രാജമംഗലം പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com