വേണ്ടിവന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും: സീതാറാം യെച്ചൂരി 

ഈ വിഷയത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തില്‍ സംശയം  വേണ്ടെന്ന് പറഞ്ഞ യെച്ചൂരി ബദല്‍ നിലപാട് തളളിയിരുന്നുവെങ്കില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേനെയെന്നും പ്രതികരിച്ചു
വേണ്ടിവന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും: സീതാറാം യെച്ചൂരി 
Updated on: 
1 min read

ന്യൂഡല്‍ഹി: ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്റെ നിലപാടില്‍ വിജയം കണ്ട സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് പാര്‍ട്ടിയുമായുളള സഹകരണത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി രംഗത്ത്. വേണ്ടി വന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് യെച്ചൂരി പ്രതികരിച്ചു. ഈ വിഷയത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തില്‍ സംശയം  വേണ്ടെന്ന് പറഞ്ഞ യെച്ചൂരി ബദല്‍ നിലപാട് തളളിയിരുന്നുവെങ്കില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേനെയെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിമുഖ പരിപാടിയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സമാപിച്ച 22 പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസുമായി ധാരണയാകാമെന്ന ഭേദഗതി നിര്‍ദേശം ഉള്‍പ്പെടുത്തി കൊണ്ടുളള രാഷ്ട്രീയ പ്രമേയമാണ് അംഗീകരിച്ചത്. ഇതിന് ചുക്കാന്‍ പിടിച്ചത് സീതാറാം യെച്ചൂരിയുടെ നിലപാടുകളാണ്. 16 സംസ്ഥാനങ്ങളുടെ പിന്തുണയോടെയാണ് യെച്ചൂരി തന്റെ നിലപാടിന് അംഗീകാരം നേടിയെടുത്തത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സഹകരണത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി യെച്ചൂരി രംഗത്തുവന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER