വോട്ടര്‍മാരെ സ്വാധിനിക്കും; നമോ ടിവിയുടെ പ്രവര്‍ത്തനത്തിന് വിലക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പിഎം നരേന്ദ്ര മോദി എന്ന സിനിമ നമോ ടിവിയില്‍ റിലീസ് ചെയ്യുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്
വോട്ടര്‍മാരെ സ്വാധിനിക്കും; നമോ ടിവിയുടെ പ്രവര്‍ത്തനത്തിന് വിലക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 
Updated on
1 min read

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പിഎം നരേന്ദ്ര മോദി എന്ന സിനിമ നമോ ടിവിയില്‍ റിലീസ് ചെയ്യുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. നമോ ടിവിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന പശ്ചാത്തലത്തിലാണ് വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനം.
 

തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുന്നത് നേരത്തെ വിലക്കിയിരുന്നു. നരേന്ദ്ര മോദിയുടെയും ബിജെപിയുടേയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന നമോ ടിവിയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ വിലക്കിന്റെ പരിധിയില്‍പെടുമെന്നാണ് റിപ്പോര്‍ട്ട്.ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ അത്തരം ചിത്രങ്ങള്‍ റിലീസ് ചെയ്യരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. വിവേക് ഒബ്‌റോയിയാണ് പിഎംമോദി ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷം ചെയ്തിരുന്നത്.

പിഎം നരേന്ദ്ര മോദി എന്ന ചിത്രത്തെക്കൂടാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടേയും ജീവിത ചരിത്രം പറയുന്ന സിനിമകള്‍ക്കും ഇലക്ഷന്‍ കഴിയുന്നത് വരെ റിലീസ് ചെയ്യുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുണ്ട്.

പിഎം നരേന്ദ്ര മോദി എന്ന സിനിമ വ്യാഴാഴ്ച തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. സിനിമ തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അമന്‍ പന്‍വറും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് സതീഷ് ഗെയ്ക്വാദും സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ആവശ്യപ്പെട്ടാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയിരുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് ചിത്രമെന്നായിരുന്നു പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരുന്ന പരാതിയില്‍ പറഞ്ഞിരുന്നത്. പരാതിയില്‍ നേരത്തെ കമ്മീഷന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് നോട്ടീസയച്ചിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com