വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ മോദി വാരാണസിയില്‍; കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ( വീഡിയോ) 

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ മോദി വാരാണസിയില്‍; കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ( വീഡിയോ) 

ലോക്‌സഭ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് വോട്ടര്‍മാരോട് നന്ദിപറയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ എത്തി
Published on

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് വോട്ടര്‍മാരോട് നന്ദിപറയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ എത്തി. തന്റെ സ്വന്തം മണ്ഡലത്തില്‍ എത്തിയ മോദി ആദ്യം പോയത് കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കാണ്. അവിടെ ദര്‍ശനം നടത്തിയ മോദി പ്രാര്‍ത്ഥനാചടങ്ങുകളില്‍ സംബന്ധിച്ചു. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തെ അനുഗമിച്ചു.

വാരാണസിയില്‍ അഞ്ചുലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് മോദി വിജയിച്ചത്. ഇതിന് വോട്ടര്‍മാര്‍ക്ക് നന്ദിപറയാനാണ് മോദി മണ്ഡലത്തില്‍ എത്തിയത്. വോട്ടര്‍മാരെ നേരിട്ട് കണ്ട് നന്ദി പറയാന്‍ അദ്ദേഹം അഞ്ചുകിലോമീറ്റര്‍ വരുന്ന റോഡ്‌ഷോയില്‍ പങ്കെടുക്കും. തുടര്‍ന്ന് ദീന്‍ദയാല്‍ ഹസ്ത്കല സാങ്കുലില്‍ അദ്ദേഹം ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

നേരത്തെ അമ്മയുടെ അനുഗ്രഹം തേടി നരേന്ദ്ര മോദി സ്വന്തം നാടായ ഗുജറാത്തില്‍ പോയിരുന്നു.പ്രധാനമന്ത്രിയായി വ്യാഴാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായാണ് ഗുജറാത്തിലെ വീട്ടില്‍ എത്തി അമ്മയെ കണ്ടത്. അമ്മ ഹീരാബെന്നിന്റെ കാല്‍തോട്ട് വന്ദിച്ചാണ് മോദി അനുഗ്രഹം തേടിയത്. 

ഗാന്ധിനഗറില്‍ മോദിയുടെ മാതൃസഹോദരനൊപ്പമാണ് 98കാരിയായ ഹീരാബെന്‍ താമസിക്കുന്നത്. മോദി വരുമെന്ന് അറിഞ്ഞ് ആശംസകള്‍ അര്‍പ്പിക്കാന്‍ നിരവധി പേരാണ് വസന്തിക്കു ചുറ്റും കൂടിയിരുന്നത്. ഇവര്‍ക്കെല്ലാം അഭിവാദ്യം നല്‍കിയശേഷമാണ് അദ്ദേഹം മാതാവിനെ കാണാനായി വീട്ടിലേക്ക് കയറിയത്.

ഗുജറാത്തില്‍ വിവിധ ചടങ്ങുകളിലും മോദി പങ്കെടുത്തു. മിന്നും വിജയം നേടിയ മോദിയ്ക്ക് വലിയ സ്വീകരണമാണ് ഗുജറാത്ത് ഒരുക്കിയത്. 
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി മാത്രം 303 സീറ്റുകള്‍ നേടിയാണ് വീണ്ടും അധികാരത്തിലെത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com