വോളിബോള്‍ താരത്തെ പരിശീലകന്‍ രണ്ടര വര്‍ഷത്തോളം പീഡിപ്പിച്ചു; പരാതിയുമായി കൗമാരതാരം

രണ്ടര വര്‍ഷത്തോളമായി തന്നെ നിരവധി തവണ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്
വോളിബോള്‍ താരത്തെ പരിശീലകന്‍ രണ്ടര വര്‍ഷത്തോളം പീഡിപ്പിച്ചു; പരാതിയുമായി കൗമാരതാരം
Updated on
1 min read

ര്‍ഷങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്ത പരിശീലകന് എതിരേ വോളിബോള്‍ താരം രംഗത്ത്. ഹരിയാനയിലെ പ്രായപൂര്‍ത്തിയാകാത്ത വോളിബോള്‍ താരമാണ് പരിശീലകനെതിരേ പരാതി നല്‍കിയത്. രണ്ടര വര്‍ഷത്തോളമായി തന്നെ നിരവധി തവണ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. 

റെവാരി ജില്ലയിലാണ് സംഭവമുണ്ടാകുന്നത്. ഗുഡാഗാവ്, റോത്തക് തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി തന്നെ പരിശീലകന്‍ പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി ആരോപിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ പരിശീലകനെതിരേ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. 

പീഡന വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു. അറസ്റ്റ് ചെയ്ത പരിശീലകനെ കോടതിയില്‍ ഹാജരാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com