ഷൂട്ടിങ് താരം ശ്രേയസി സിങ് ബിജെപിയിൽ ; ബിഹാറിൽ മൽസരിച്ചേക്കും

ഓസ്‌ട്രേലിയയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ശ്രേയസി ഷൂട്ടിങ്ങിൽ സ്വർണമെഡൽ നേടിയിരുന്നു. 
ഷൂട്ടിങ് താരം ശ്രേയസി സിങ് ബിജെപിയിൽ ; ബിഹാറിൽ മൽസരിച്ചേക്കും
Updated on
1 min read

ന്യൂഡൽഹി : പ്രശസ്ത ഷൂട്ടിങ് താരം ശ്രേയസി സിങ് ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ ആസ്ഥാനത്ത് പാർട്ടിയധ്യക്ഷൻ ജെ പി നഡ്ഡയാണ് ശ്രേയസിക്ക് അംഗത്വം നൽകിയത്. മുൻ കേന്ദ്രമന്ത്രി ദി​ഗ് വിജയ് സിങ്ങിന്റെ മകളായ ശ്രേയസി ബിഹാർ നിയമസഭാ തിരഞ്ഞടുപ്പിൽ ബിജെപി സ്ഥാനാർഥിയായേക്കുമെന്നാണ് സൂചന.

ചന്ദ്രശേഖർ-വാജ്‌പേയി സർക്കാരുകളിൽ കേന്ദ്രമന്ത്രിയായിരുന്നു ദി​ഗ് വിജയ് സിങ്. ബിഹാറിലെ ജാമുയി ജില്ലയിലെ ഗിധാവുർ സ്വദേശിനിയായ ശ്രേയസി 2018-ൽ ഓസ്‌ട്രേലിയയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഷൂട്ടിങ്ങിൽ സ്വർണമെഡൽ നേടിയിരുന്നു. 

ആ വർഷം തന്നെ അർജുന അവാർഡും ലഭിച്ചു. പിതാവ് ദിഗ്‌വിജയ് സിങ്‌ ദേശീയ റൈഫിൾ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com