സംസാരശേഷിയില്ലാത്ത 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ പിടിയില്‍

സംസാരശേഷിയില്ലാത്ത 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ പിടിയില്‍
Updated on
1 min read

ജയ്പൂര്‍: ഭിന്നശേഷിക്കാരിയായ 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ ദൗസയിലാണ് അഞ്ചംഗസംഘം സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. ഓഗസ്റ്റ് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.

അഞ്ച് പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. മൂന്ന് പേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. പോക്‌സോ വകുപ്പുകളും തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയത്. മറ്റു രണ്ട് പ്രതികളും ഉടന്‍ തന്നെ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. 

സാധനങ്ങള്‍ വാങ്ങുന്നതിനായി കടയിലേക്ക് പോകുന്നതിനിടെ അഞ്ചംഗം സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. 

സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ അമ്മ ഇക്കാര്യം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയായാക്കിയതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rahul Gandhi
Swearing-in of new Karnataka CM on June 3 at Guv House
A significant bribery incident reported at Tiruchendur Murugan Temple in Tamil Nadu
singur
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com