സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു: ഗര്‍ഭിണിയായപ്പോള്‍ നാടുവിട്ടു, യുവാവിനെതിരെ പരാതി

23കാരിയായ യുവതി സോഷ്യല്‍ മീഡിയ വഴിയാണ് 26കാരനായ ഷാഫി എന്ന യുവാവിനെ പരിചയപ്പെടുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ബെംഗളൂരു: സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി. സുഹൃത്ത് നിരവധി തവണ പീഡിപ്പിച്ചെന്നും ഗര്‍ഭിണിയായപ്പോള്‍ നാടുവിട്ടെന്നുമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ബെഗളൂരു സ്വദേശിയായ യുവതിയാണ് സമൂഹമാധ്യമത്തില്‍ പരിചയപ്പെട്ടയാള്‍ക്കെതിരെ പരാതി നല്‍കിയത്. 

23കാരിയായ യുവതി സോഷ്യല്‍ മീഡിയ വഴിയാണ് 26കാരനായ ഷാഫി എന്ന യുവാവിനെ പരിചയപ്പെടുന്നത്. 2018ല്‍ പരിചയപ്പെട്ട ഇവര്‍ പിന്നീട് സുഹൃത്തുക്കളായി. ഇരുവരും പലതവണ നേരില്‍ കാണുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കിയ ശേഷം  നിരവധി തവണ പീഡിപ്പിച്ച യുവാവ് പിന്നീട് യുവതി ഗര്‍ഭിണിയായപ്പോള്‍ സ്ഥലംവിടുകയായിരുന്നു. 

ഗര്‍ഭിണിയായെന്ന് സ്ഥിരീകരിച്ചപ്പോള്‍ യുവാവിനെ പല തവണ ഫോണ ില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് യുവതി ഇയാളുടെ സഹോദരനെയും ബന്ധുവിനെയും വിളിച്ച് കാര്യങ്ങള്‍ തുറന്നുപറഞ്ഞെങ്കിലും ഇരുവരും യുവതിയെ അസഭ്യം പറയുകയായിരുന്നു. 

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷാഫിക്കും ഇയാളുടെ കുടുംബത്തിലെ മൂന്നുപേര്‍ക്കുമെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ലൈംഗിക പീഡനവും വഞ്ചനാക്കുറ്റവുമാണ് പ്രതിക്കെതിരെ ചുമത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com