സസ്‌പെന്‍സ് അവസാനിപ്പിച്ച് 'തലൈവര്‍'; പാര്‍ട്ടി പ്രഖ്യാപനം 31ന്,  അങ്കത്തിനിറങ്ങി രജനി

ജനുവരി ആദ്യം പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
രജനികാന്ത്/ഫയല്‍ ചിത്രം
രജനികാന്ത്/ഫയല്‍ ചിത്രം
Updated on
1 min read

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട സസ്‌പെന്‍സ് അവസാനിപ്പിച്ച് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ജനുവരി ആദ്യം പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അദ്ദേഹം ആരാധക സംഘടന ഭാരവാഹികളുമായി ചര്‍ച്ച നടത്തിയിരുന്നു. പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് രജനി തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനുള്ള തീയതി അറിയിച്ചിരിക്കുന്നത്. 

ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ആരാധക സംഘടനയായ രജനി മക്കള്‍ മന്‍ഡ്രം എതിര്‍പ്പുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ബുധനാഴ്ച ആരാധക സംഘടന ഭാരവാഹികളുമായി രജനി ചര്‍ച്ച നടത്തിയത്. പുതിയ രാഷ്ട്രീയ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ, ബിജെപിക്കൊപ്പം നില്‍ക്കുമോ തുടങ്ങിയ ചര്‍ച്ചകളും തമിഴ്‌നാട്ടില്‍ സജീവമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Nearly 1.95 lakh state-backed content blocking orders were issued to Instagram, Facebook, and YouTube via the MHA Sahyog porta
deadbody in suitcase
Old age parents
Man posing as delivery agent rapes techie after entering her Pune home
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com