സാന്താക്ലോസ് വേഷത്തില്‍ ഹനുമാന്‍: ദൈവത്തിന്റെ തണുപ്പകറ്റാനെന്ന് വാദം: അടുത്ത വിവാദം ആരംഭിച്ചു

ഗുജറാത്തിലെ സാരംഗ്പൂരിലെ ക്ഷേത്രത്തിലാണ് സംഭവം. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഹനുമാന്‍ വിവാദങ്ങള്‍ വീണ്ടും പുകയുകയാണ്. 
സാന്താക്ലോസ് വേഷത്തില്‍ ഹനുമാന്‍: ദൈവത്തിന്റെ തണുപ്പകറ്റാനെന്ന് വാദം: അടുത്ത വിവാദം ആരംഭിച്ചു
Updated on
1 min read

കുറച്ച് നാളുകളായി വിവാദങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ദൈവമാണ് ഹനുമാന്‍. ഇപ്പോഴിതാ പുതുവര്‍ഷാരംഭത്തിലും വിവാദങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറയുകയാണ് ഹനുമാന്‍. ഹനുമാന്റെ വിഗ്രഹത്തില്‍ സാന്താക്ലോസിന്റെ വസ്ത്രം ധരിപ്പിച്ചിരിക്കുകയാണ് ചിലര്‍. ഗുജറാത്തിലെ സാരംഗ്പൂരിലെ ക്ഷേത്രത്തിലാണ് സംഭവം. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഹനുമാന്‍ വിവാദങ്ങള്‍ വീണ്ടും പുകയുകയാണ്. 

ഡിസംബര്‍ 30നാണ് ഹനുമാന്‍ വിഗ്രഹത്തിന് സാന്താ ക്ലോസിന്റെ വസ്ത്രത്തിനു സമാനമായ ചുവപ്പും വെളുപ്പും നിറമുള്ള വസ്ത്രം ധരിപ്പിച്ചത്. ഇതിന് പിന്നാലെ വിവാദങ്ങളും ആംരഭിച്ചു. എന്നാല്‍ യുഎസിലെ ഹനുമാന്‍ ഭക്തരാണ് ഈ വസ്ത്രം അയച്ചുനല്‍കിയതെന്നാണ് അധികൃതര്‍ പറയുന്നത്. 

വസ്ത്രം കമ്പിളിയുടേതാണ്. അതിനാല്‍ ദൈവത്തെ തണുപ്പില്‍ നിന്നും രക്ഷിക്കാന്‍ കഴിയും. അതല്ലാതെ ആരുടെയും മതവികാരം വൃണപ്പെടുത്തുകയായിരുന്നില്ല ലക്ഷ്യമെന്നും പൂജാരി വിശദീകരിച്ചു. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഹനുമാന്‍ ദലിതനാണെന്നും മുസ്‌ലീമാണെന്നും കായികതാരമാണെന്നുമുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ രാജ്യത്ത് വലിയ ചര്‍ച്ചായായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com