ന്യൂഡൽഹി: സിബിഐ നേതൃത്വത്തിൽ കേന്ദ്രസർക്കാരിന്റെ അപ്രതീക്ഷിത അഴിച്ചുപണി. അഡീഷണൽ ഡയറക്ടർ എം നാഗേശ്വരറാവുവിനെ തൽസ്ഥാനത്തുനിന്നും നീക്കി. ഹോം ഗാർഡ് തലവനായാണ് അദ്ദേഹത്തെ മാറ്റിനിയമിച്ചിട്ടുള്ളത്. ഇന്നലെ കേന്ദ്രസർക്കാർ അപ്രതീക്ഷിത നീക്ക്തതിലൂടെയാണ് റാവുവിനെ മാറ്റിയത്.
ഒഡീഷ കേഡറിലെ 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് നാഗേശ്വരറാവു. രണ്ടു തവണ സിബിഐയുടെ ഇടക്കാല ഡയറക്ടറായിട്ടുണ്ട്. സിബിഐ മുൻ ഡയറക്ടർ അലോക് വർമയും ഉപമേധാവി രാകേഷ് അസ്താനയും തമ്മിലടിച്ചതിനെ തുടർന്ന് ഇരുവരേയും സർക്കാർ തൽസ്ഥാനത്തുനിന്നും നീക്കിയിരുന്നു. പകരം നാഗേശ്വരറാവുവിന് ചുമതല നൽകുകയായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ഋഷികുമാർ ശുക്ലയെ പുതിയ സിബിഐ ഡയറക്ടറായി നിയമിക്കുംവരെ നാഗേശ്വരറാവു തൽസ്ഥാനത്തു തുടർന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates