സിവില്‍ സര്‍വീസ് പരീക്ഷകള്‍ മാറ്റിവെക്കാനാകില്ലെന്ന് യുപിഎസ് സി ; സത്യവാങ്മൂലം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശം

കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി
സിവില്‍ സര്‍വീസ് പരീക്ഷകള്‍ മാറ്റിവെക്കാനാകില്ലെന്ന് യുപിഎസ് സി ; സത്യവാങ്മൂലം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശം
Updated on
1 min read

ന്യൂഡല്‍ഹി : സിവില്‍ സര്‍വീസ് പരീക്ഷകള്‍ മാറ്റിവെക്കാനാകില്ലെന്ന് യുപിഎസ് സി സുപ്രീംകോടതിയെ അറിയിച്ചു. സിവില്‍സര്‍വീസ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് യുപിഎസ് സി കോടതിയില്‍ നിലപാട് അറിയിച്ചത്. 

ഈ വിഷയത്തില്‍ നാളെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ യുപിഎസ് സിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ബി ആര്‍ ഗവായ്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സിവില്‍സര്‍വീസ് പരീക്ഷകള്‍ മാറ്റിവെക്കുന്നത് റിക്രൂട്ട്‌മെന്റ് നടപടികളെ അടക്കം ബാധിക്കുമെന്ന് യുപിഎസ് സിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ നരേഷ് കൗഷിക്ക് കോടതിയില്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com