സ്ത്രീധനത്തിന് വേണ്ടി മരുമകളെ ക്രൂരമായി മര്‍ദിച്ച് മുന്‍ ജഡ്ജിയും കുടുംബവും; വീഡിയോ പുറത്ത്

ഹൈദരാബാദ് ഹൈക്കോടതി മുന്‍ ജഡ്ജിയും കുടുംബവും ചേര്‍ന്ന് മരുമകളെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്ത്.
സ്ത്രീധനത്തിന് വേണ്ടി മരുമകളെ ക്രൂരമായി മര്‍ദിച്ച് മുന്‍ ജഡ്ജിയും കുടുംബവും; വീഡിയോ പുറത്ത്
Updated on
1 min read

ഹൈദരാബാദ് ഹൈക്കോടതി മുന്‍ ജഡ്ജിയും കുടുംബവും ചേര്‍ന്ന് മരുമകളെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. മുന്‍ ജഡ്ജി നൂതി രാമ മോഹന റാവുവും ഭാര്യയും മകനും ചേര്‍ന്ന് യുവതിയെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്.

അഞ്ച് മാസം മുമ്പ് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യം മര്‍ദനത്തിനിരയായ സിന്ധു ശര്‍മ്മയുടെ കുടുംബമാണ് പുറത്തുവിട്ടത്. കഴിഞ്ഞ നാല് വര്‍ഷമായി സ്ത്രീധനത്തിന്റെ പേരില്‍ തന്നെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് സിന്ധു വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിലില്‍ മര്‍ദനത്തില്‍ പരിക്കേറ്റ സിന്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി മൂന്ന് പേര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

'ഞാന്‍ സഹായത്തിനായി നിലവിളിക്കുകയായിരുന്നു. എന്റെ മൂത്ത കുട്ടിയുടെ പേര് വിളിച്ചാണ് കരഞ്ഞത്. അവള്‍ ഉറങ്ങുകയായിരുന്നു, എന്റെ കരച്ചില്‍ കേട്ട് ഹാളിലേക്ക് വന്നു. എന്നാല്‍ അവളെ അവര്‍ പുറത്താക്കി. എന്നെ മൂവരും ചേര്‍ന്ന് ആക്രമിച്ചു' സിന്ധു പറഞ്ഞു.

പീഡനത്തിന് വീഡിയോ തെളിവാണെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീദേവി പറഞ്ഞു. പൊലീസ് സിന്ധുവിന്റെ മൊഴിയെടുത്തു. ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കും.

അതിനിടെ വിവാഹമോചനം ആവശ്യപ്പെട്ട് സിന്ധുവിന്റെ ഭര്‍ത്താവ് കോടതിയെ സമീപിച്ചു. ദൃശ്യം കെട്ടിച്ചമച്ചതാണെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. ആത്മഹത്യാശ്രമം നടത്തിയ സിന്ധുവിനെ പിന്തിരിപ്പിക്കാനാണ് താനും കുടുംബവും ശ്രമിച്ചതെന്നും യുവാവ് അവകാശപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Telegram, Pavel Durov
ritabrata, culcutta hc
uddhav thackeray. eknath shinde
NTA Director Abishek Singh
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com