സ്ത്രീയെ നഗ്നയാക്കി മര്‍ദിച്ച് നഗരത്തിന് ചുറ്റും ഓടിച്ചു: 16 പേര്‍ക്കെതിരെ കേസ്, എട്ട് പൊലീസുകാരെ പിരിച്ച് വിട്ടു

നഗ്നയായ യുവതിയെ ആര്‍ക്കൂട്ടം പിറകില്‍ നിന്നും മര്‍ദിച്ച് നടത്തിക്കുന്നതിന്റേതായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
സ്ത്രീയെ നഗ്നയാക്കി മര്‍ദിച്ച് നഗരത്തിന് ചുറ്റും ഓടിച്ചു: 16 പേര്‍ക്കെതിരെ കേസ്, എട്ട് പൊലീസുകാരെ പിരിച്ച് വിട്ടു
Updated on
1 min read

പാറ്റ്‌ന: കൊലപാതക ബന്ധം ആരോപിച്ച് ജനക്കൂട്ടം സ്ത്രീയെ മര്‍ദ്ദിച്ച് നഗ്‌നയാക്കി തെരുവിലൂടെ നടത്തി.സംഭവം നടന്നിട്ട് ദിവസങ്ങളായെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് ഇപ്പോഴാണ്. ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ശക്തമായി പ്രതിഷേധം രാജ്യമാകെ ഉയര്‍ന്നിരിക്കുകയാണ്. നഗ്നയായ യുവതിയെ ആര്‍ക്കൂട്ടം പിറകില്‍ നിന്നും മര്‍ദിച്ച് നടത്തിക്കുന്നതിന്റേതായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

16 വയസ്സുകാരനെ ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആള്‍ക്കൂട്ടത്തിന്റെ ഭ്രാന്തമായ നടപടി. ബിമലേഷ് കുമാര്‍ എന്ന ഈ കൊല്ലപ്പെട്ടയാള അവസാനമായി കണ്ടത് സ്ത്രീയോടൊപ്പം ആണെന്ന് പറഞ്ഞാണ് ആക്രമണം. 

ബീഹാറിലെ ചുവന്ന തെരുവ് ഭാഗത്ത് നര്‍ത്തനം നടത്തി ഉപജീവനം നടത്തുന്ന സ്ത്രീയ്ക്കാണ് പീഡനം ഏല്‍ക്കേണ്ടി വന്നത്. ആശുപത്രിയില്‍ ചികിത്സ തേടിയ സ്ത്രീ വനിതാ പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. 

കൊല്ലപ്പെട്ട കുട്ടിയുടെ ജനനേന്ദ്രിയ ഭാഗത്ത് മുറിവുകള്‍ ഉണ്ടായിരുന്നു. സഹോദരന്റെ മരണം അറിഞ്ഞ് 13 കാരിയായ സഹോദരി ശോഭയും മരിച്ചുവെന്ന് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. മരണത്തില്‍ ക്ഷുഭിതരായ ജനം കടകമ്പോളങ്ങള്‍ തകര്‍ക്കുകയും, ട്രെയിന്‍ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. 16 പേര്‍ക്കെതിരെ കേസെടുത്ത പൊലീസ്, സേനയില്‍ നിന്ന് 8 പേരെ പിരിച്ച് വിടുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com