സ്ഥലം പേരിലാക്കി നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യയുടെ വഴക്ക്: മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ യുവാവ് ആത്മഹത്യ ചെയ്തു

സ്ഥലം പേരിലാക്കി നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യയുടെ നിരന്തര വഴക്കിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു.
സ്ഥലം പേരിലാക്കി നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യയുടെ വഴക്ക്: മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ യുവാവ് ആത്മഹത്യ ചെയ്തു
Updated on
1 min read

പൂനെ: സ്ഥലം പേരിലാക്കി നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യയുടെ നിരന്തര വഴക്കിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. പൂനെയിലാണ് സംഭവം. കിസാന്‍ വാഗ്മരേ (35) എന്നയാളാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഭാര്യക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പൂനെയിലെ അംബഗൂണ്‍ ബുദ്‌റുക് ഗ്രാമത്തില്‍ താമസിക്കുന്ന കിസാന്‍ ഭാര്യയയുമായി സ്ഥിരം വഴക്കുണ്ടാവുന്നതിനാല്‍ സമ്മര്‍ദ്ദത്തിലായിരുന്നു. ഭാര്യയുമായി കിസാന്‍ തന്റെ പേരിലുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍, സ്ഥലം തന്റെ പേരില്‍ എഴുതി തരണമെന്ന് ആവശ്യപ്പെട്ട് സ്ഥിരമായി ഭാര്യ കിസാനുമായി വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു.

ഇതേ തുടര്‍ന്നുള്ള മാനസിക സമര്‍ദം താങ്ങാന്‍ സാധിക്കാതെയാണ് കിസാന്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. കിസാന്റെ മരണവാര്‍ത്ത അറിഞ്ഞതിന്റെ ആഘാതത്തിലാണ് ഇപ്പോള്‍ മറ്റ് കുടുംബാംഗങ്ങള്‍. ഇതുവരെ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com