ഹരിയാന ഉപമുഖ്യമന്ത്രിക്കും പഞ്ചാബ് ആരോഗ്യമന്ത്രിക്കും കോവിഡ് 

1,34,944 കേസുകളാണ് ഹരിയാനയില്‍ ഇതുവരെ സ്ഥിരീകരിച്ചത്
ഹരിയാന ഉപമുഖ്യമന്ത്രിക്കും പഞ്ചാബ് ആരോഗ്യമന്ത്രിക്കും കോവിഡ് 
Updated on: 
1 min read

ന്യൂഡല്‍ഹി:ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗടാലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് രോഗം സ്ഥിരീകരിച്ചെന്നും താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലൂടെ പറഞ്ഞു. 

പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിദ്ദുവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,34,944 കേസുകളാണ് ഹരിയാനയില്‍ ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ 11,822പേര്‍ ചികിത്സയിലാണ്. 1,21,631 ചികിത്സയിലാണ്. 1491പേര്‍ മരിച്ചു. 36,083പേര്‍ക്കാണ് പഞ്ചാബില്‍ രോഗം സ്ഥിരീകരിച്ചത്. 23,703പേര്‍ രോഗമുക്തരായി. 920പേര്‍ മരിച്ചു. 12,460പേര്‍ ചികിത്സയിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER