ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കാനെത്തി ; മുസ്ലീം യുവാവിന് കോടതിയില്‍ ക്രൂരമര്‍ദനം

ഹിന്ദു പെണ്‍കുട്ടിയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയ മുസ്ലിം യുവാവിനെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദിച്ചു
ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കാനെത്തി ; മുസ്ലീം യുവാവിന് കോടതിയില്‍ ക്രൂരമര്‍ദനം
Updated on
1 min read

ഗാസിയാബാദ് : ഹിന്ദു പെണ്‍കുട്ടിയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയ മുസ്ലിം യുവാവിനെ ഹിന്ദു സംഘടനയിൽപ്പെട്ട ആളുകള്‍ ക്രൂരമായി മര്‍ദിച്ചു. ഗാസിയാബാദ് കോടതി വളപ്പില്‍ വെച്ചായിരുന്നു യുവാവിന് നേര്‍ക്ക് ക്രൂര മര്‍ദനം ഉണ്ടായത്. ഗാസിയാബോദ് കോടതി വളപ്പില്‍ വെച്ചായിരുന്നു സംഭവം. 

ഭോപ്പാല്‍ സ്വദേശിയായ സാഹിലാണ് മര്‍ദനത്തിന് ഇരയായത്. നോയിഡയില്‍ ജോലി ചെയ്യുന്ന ഇയാള്‍, യുപിയിലെ ബിജ്‌നോര്‍ സ്വദേശിനിയായ പ്രീതി സിംഗുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാനാണ് കോടതിയിലെത്തിയത്. 

കോടതിയിലെത്തിയ ഇവരെ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിലുണ്ടായിരുന്ന പൊലീസുകാരാണ് ഇവരെ അക്രമികളുടെ കയ്യില്‍ നിന്നും മോചിപ്പിച്ചത്. വിനോദ്, നവനീത് എന്നിവരുടെയും കണ്ടാലറിയുന്ന നിരവധി പേരുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സഞ്ജയ് പാണ്ഡെ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com