

ന്യൂഡൽഹി : ഇത്തവണ ഹോളി ആഘോഷ പരിപാടികളിൽ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് മോദിയുടെ തീരുമാനം. കൊറോണ വ്യാപനം തടയാൻ ജനക്കൂട്ടം ഒത്തുചേരുന്ന പരിപാടികൾ പരമാവധി ഒഴിവാക്കാൻ ലോകമെമ്പാടുമുള്ള വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതു കണത്തിലെടുത്താണ് ഹോളി ആഘോഷങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് മോദി അറിയിച്ചു.
ഇന്ത്യയിൽ 18 പേർക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നും ഡൽഹിയിലെത്തിയ ടൂറിസ്റ്റുകളായ 15 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇവരെ ഐടിബിപിയുടെ പ്രത്യേക നിരീക്ഷണ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഡൽഹി, തെലങ്കാന, ജയ്പൂർ സ്വദേശികൾക്കാണ് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നത്.
അതേസമയം ആഗ്രയിൽ കൊറോണയുണ്ടെന്ന് സംശയിച്ചിരുന്ന ആറുപേർക്ക് വൈറസ് ബാധയില്ലെന്ന് കണ്ടെത്തി. ഇവരുടെ രക്തസാംപിൾ പരിശോധനയിൽ നെഗറ്റീവാണെന്ന് കണ്ടെത്തിയതായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. കൊറോണയുടെ പശ്ചാത്തലത്തിൽ കേന്ദ്രആഭ്യന്തരമന്ത്രാലയം ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates