

പനാജി: ഗോവയില് കഴിഞ്ഞ ദിവസം അധികാരമേറ്റ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്ക്കാര് ഇന്ന് നിയമസഭയില് വിശ്വാസ വോട്ട് തേടും. 36 അംഗ സഭയിൽ 21 പേരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. തിങ്കളാഴ്ച രാത്രിയാണ് പ്രമോദ് സാവന്തും രണ്ട് ഉപമുഖ്യമന്ത്രിമാരുൾപ്പെടെ 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രി മനോഹർ പരീക്കറുടെ നിര്യാണത്തെ തുടർന്നാണ് പ്രമോദ് സാവന്തിനെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 19 പേരുടെ പിന്തുണയാണ്. ബിജെപി-12, ജിഎഫ്പി-3, എംജിപി-3, സ്വതന്ത്രർ-3 എന്നിങ്ങനെയാണു സർക്കാരിനെ പിന്തുണയ്ക്കുന്നവർ.
പ്രതിപക്ഷത്ത് കോൺഗ്രസിന് 14ഉം എൻസിപിക്ക് ഒരു അംഗവുമുണ്ട്. 40 അംഗ സഭയിൽ രണ്ടു പേരുടെ രാജിയും മനോഹർ പരീക്കർ ഉൾപ്പെടെ രണ്ടു പേരുടെ മരണവും മൂലം നിലവിലെ അംഗബലം 36 ആണ്. വലിയ കക്ഷിയായ തങ്ങലെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാത്ത ഗവർണറുടെ നടപടിയിൽ കോൺഗ്രസ് പ്രതിഷേധത്തിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates