

കൊച്ചി: എറണാകുളം - കോട്ടയം സെക്ഷനിലെ ഏറ്റുമാനൂരില്‍ പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച 11 പാസഞ്ചര്‍, മെമു ട്രയിനുകള്‍ റദ്ദാക്കി. ശനിയാഴ്ച രാവിലെ 9.30 മുതല്‍ നാലുവരെ കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതം നിര്‍ത്തിവെക്കും. പകല്‍ കോട്ടയം വഴിയുള്ള ട്രയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും
56381, 56382 എറണാകുളം- കായംകുളം - എറണാകുളം പാസഞ്ചര്‍, 66307,66308 എറണാകുളം-കൊല്ലം- എറണാകുളം മെമു, ആലപ്പുഴ -കായംകുളം പാസഞ്ചര്‍, 56380 കായംകുളം -എറണാകുളം പാസഞ്ചര്‍, 663018,663012 കൊല്ലം- എറണാകുളം- കൊല്ലം മെമു,56387 എറണാകുളം - കായംകുളം- എറണാകുളം പാസഞ്ചര്‍,66303 എറണാകുളം- കൊല്ലം മെമു എന്നീ ട്രയിനുകളാണ് റദ്ദാക്കിയത്.
56365, 56366 ഗുരുവായൂര്‍ - പുനലൂര്‍ പാസഞ്ചര്‍ എറണാകുളത്തിനും പുനലൂരിനുമിടയില്‍ സര്‍വീസ് റദ്ദാക്കി. 16650 പരശുറാം എക്‌സ്പ്രസ്, 17229 ശബരി എക്‌സ്പ്രസ്, 16382 ജയന്തി ജനത, 12081 കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്സ്, 12626 കേരള എക്‌സ്പ്രസ് എന്നീ ട്രയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates