ഇന്ന് 31 എണ്ണം കൂടി; ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 585 ആയി

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 31 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി
ഇന്ന് 31 എണ്ണം കൂടി; ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 585 ആയി
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 31 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 11), ചെറുന്നിയൂര്‍ (7), പോത്തന്‍കോട് (12), വിളവൂര്‍ക്കല്‍ (12), ആനാട് (7), എറണാകുളം ജില്ലയിലെ ഒക്കല്‍ (11), കുന്നുകര (5), പല്ലാരിമംഗലം (11, 12, 13), പോത്താനിക്കാട് (1), മഞ്ഞപ്ര (12, 13), മലപ്പുറം ജില്ലയിലെ എടപ്പാള്‍ (1, 8, 9, 10, 11, 12, 16, 17, 18, 19), വട്ടംകുളം (12, 13, 14 (സബ് വാര്‍ഡ്), മാറാക്കര (1, 20(സബ് വാര്‍ഡ്), ആതവനാട് (1, 3, 22), കല്പകഞ്ചേരി (1, 2, 3, 4, 7, 8, 11), കണ്ണൂര്‍ ജില്ലയിലെ കേളകം (1), പയ്യാവൂര്‍ (3, 12), കൊളച്ചേരി (7, 9, 12), കണിച്ചാര്‍ (13), മാവൂര്‍ (8), തൃശൂര്‍ മുളംകുന്നത്തുകാവ് (സബ് വാര്‍ഡ് 3), അവിനിശേരി (സബ് വാര്‍ഡ് 3), ചേര്‍പ്പ് (സബ് വാര്‍ഡ് 4), കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ (3), പയ്യോളി മുന്‍സിപ്പാലിറ്റി (6), ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല (സബ് വാര്‍ഡ് 2, 13), കുമാരമംഗലം (3, 13, 14), പാലക്കാട് ജില്ലയിലെ നെന്മാറ (14), കാപ്പൂര്‍ (13), പത്തനംതിട്ട ജില്ലയിലെ കോന്നി (5), വയനാട് ജില്ലയിലെ പൂതാടി (2, 11, 16, 17, 18, 19, 22) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കരിങ്കുന്നം (സബ് വാര്‍ഡ് 8, 9,12, 13), ശാന്തന്‍പാറ (വാര്‍ഡ് 6, 10), കാഞ്ചിയാര്‍ (11, 12), രാജക്കാട് (എല്ലാ വാര്‍ഡുകളും), ദേവികുളം (15), നെടുങ്കണ്ടം (10, 11), ആലക്കോട് (2, 3 (സബ് വാര്‍ഡ്), 1), വണ്ടിപ്പെരിയാര്‍ (2), മലപ്പുറം കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), പള്ളിക്കല്‍ (എല്ലാ വാര്‍ഡുകളും), പുളിക്കല്‍ (എല്ലാ വാര്‍ഡുകളും), കാസര്‍ഗോഡ് ജില്ലയിലെ ബളാല്‍ (12, 13, 15), പനത്തടി (7, 14), കൊല്ലം ജില്ലയിലെ ക്ലാപ്പന (15), തൃശൂര്‍ ജില്ലയിലെ കുന്നംകുളം മുന്‍സിപ്പാലിറ്റി (9, 21), എറണാകുളം ജില്ലയിലെ ഐകരനാട് (1), പാലക്കാട് ജില്ലയിലെ കൊടുവായൂര്‍ (9), കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ (6) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 585 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

K Muraleedharan Health Minister
V Abdurahiman
Malayali couple found dead in a flat in Gurugram
Mundamveli flat complex
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com