കനത്തമഴ: തിരുവനന്തപുരത്തും തൃശൂരും നാളെ അവധി

തുലാവര്‍ഷം അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: തുലാവര്‍ഷം അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാനപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ഭാഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്ഇ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉച്ചയ്ക്ക് ശേഷം അവധി ആയിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അംഗനവാടികള്‍ക്കും അവധി ബാധകമാണ്.

തുലാവര്‍ഷം ശക്തിപ്രാപിച്ചതോടെ, തൃശൂര്‍ ഉള്‍പ്പെടെ ആറുജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നടപടി. ഇതുമൂലം നഷ്ടപ്പെടുന്ന അധ്യയനമണിക്കൂറുകള്‍ തുടര്‍ന്നുളള അവധി ദിവസങ്ങളിലായി ക്രമീകരിക്കുന്നതാണ്. അതേസമയം പ്രഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com