കളളവോട്ട്: മൂന്ന് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് 

പുതിയങ്ങാടിയില്‍ കളളവോട്ട് ചെയ്ത് മൂന്ന് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
കളളവോട്ട്: മൂന്ന് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് 
Updated on: 
1 min read

കണ്ണൂര്‍:പുതിയങ്ങാടിയില്‍ കളളവോട്ട് ചെയ്ത് മൂന്ന് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മുസ്ലീംലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഫായിസ്, മുഹമ്മദ്, സമദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ 71-ാം വകുപ്പ് അനുസരിച്ച് പഴയങ്ങാടി പൊലീസാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞദിവസം മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ കളളവോട്ട് ചെയ്തുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചിരുന്നു. പുതിയങ്ങാടി സ്‌കൂളിലെ ബൂത്തില്‍ കളളവോട്ട് നടന്നതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയെന്നും ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com