കൊച്ചിയില്‍ സ്‌കൂള്‍ വാന്‍ ക്ഷേത്രക്കുളത്തിലേയ്ക്ക് മറിഞ്ഞു; രണ്ടു കുട്ടികളും ആയയും മരിച്ചു

മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേയ്ക്കാണ് ബസ് മറിഞ്ഞത്. 
കൊച്ചിയില്‍ സ്‌കൂള്‍ വാന്‍ ക്ഷേത്രക്കുളത്തിലേയ്ക്ക് മറിഞ്ഞു; രണ്ടു കുട്ടികളും ആയയും മരിച്ചു
Updated on: 
1 min read

കൊച്ചി: എറണാകുളം മരടില്‍ സ്‌കൂള്‍ വാന്‍ ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കിഡ്‌സ് വേള്‍ഡ് ഡേ കെയര്‍ സെന്ററിലെ കുട്ടികളായ ആദിത്യന്‍, വിദ്യാലക്ഷ്മി എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂള്‍ വാനിലുണ്ടായിരുന്ന ആയ ലതാ ഉണ്ണിയും അപകടത്തില്‍ മരിച്ചു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെയും മറ്റൊരു കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഡ്രൈവര്‍ ബാബുവിന്റെ നില ഗുരുതരമായി തുടരുന്നു.  പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന  കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. സ്‌കൂളില്‍ നിന്നും എട്ടുകുട്ടികളുമായി വീടുകളിലേയ്ക്ക് തിരിച്ച സ്‌കൂള്‍ വാനാണ് അപകടത്തില്‍പ്പെട്ടത്. 
 മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേയ്ക്കാണ് വാന്‍ മറിഞ്ഞത്. ക്ഷേത്രക്കുളത്തിന് സംരക്ഷ ഭിത്തിയുണ്ടായിരുന്നില്ല. മോട്ടോര്‍വാഹനവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം മാത്രമേ അപകടകാരണം വ്യക്തമാകുകയുളളു. 

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്തത്. പോളയും പായലും നിറഞ്ഞ കുളത്തിന് ആഴമുണ്ടായിരുന്നു. കുട്ടികളെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com