കൊച്ചിയില്‍ 85 ലക്ഷം രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടികൂടി

കുമ്പളം സ്വദേശി സനീഷിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
Updated on: 
1 min read

കൊച്ചി: കൊക്കെയ്ന്‍ അടക്കമുള്ള വീര്യമേറിയ ലഹരിമരുന്നുമായി കൊച്ചിയില്‍ യുവാവ് അറസ്റ്റില്‍. കുമ്പളം സ്വദേശി സനീഷിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
ഗോവയില്‍നിന്നും സ്ഥിരമായി തന്റെ വാഹനത്തില്‍ കൊച്ചിയിലേക്ക് ലഹരിമരുന്നുകള്‍ കടത്താറുണ്ടെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് സനീഷിനെ നിരീക്ഷിക്കുകയായിരുന്നു. ലഹരിവസ്തുക്കളുമായി വിതരണത്തിനായി പോകുന്നവഴിക്ക് കുണ്ടന്നൂരില്‍ വച്ചാണ് എക്‌സൈസ് സംഘം ഇയാളെ അറസ്റ്റു ചെയ്തത്.
50 ഗ്രാം എംഡിഎംഎ, 250 ഗ്രാം ചരസ്, 11 ഗ്രാം കൊക്കെയ്ന്‍, മൂന്ന് ഗ്രാം എല്‍എസ്ഡി ഓയില്‍ എന്നിവയാണ് ഇയാളില്‍നിന്നും പിടിച്ചെടുത്തത്. ഇതിന് ഏകദേശം 85 ലക്ഷം രൂപയോളം വിലവരും. ജാമ്യമില്ലാത്ത വകുപ്പ് ചേര്‍ത്ത് ഇയാള്‍ക്കെതിരെ കേസെടുത്തു. ലഹരിവസ്തുക്കളെത്തിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com