കോട്ടയത്ത് ആന ഇടഞ്ഞു; തകര്‍ത്തത് നിരവധി വാഹനങ്ങള്‍

കോട്ടയത്ത് ആന ഇടഞ്ഞു; തകര്‍ത്തത് നിരവധി വാഹനങ്ങള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കോട്ടയം: പള്ളിയ്ക്കത്തോട് ഇളംപള്ളി നെയ്യാട്ടുശ്ശേരിയില്‍ തടി പിടിക്കാനായി എത്തിച്ച ആന ഇടഞ്ഞു. ആന പെട്ടെന്ന് അക്രമാസക്തനാകുകയായിരുന്നു. കൊടുങ്ങൂര്‍ ശിവസുന്ദര്‍ എന്ന ആനയാണ് ഇടഞ്ഞത്. 

നെയ്യാട്ടുശ്ശേരി ഭാഗത്ത് കറങ്ങി നടന്ന ആന നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും വ്യാപകമായി നാശനഷ്ടം വരുത്തുകയും ചെയ്തു. ഓട്ടോയും ബൈക്കും വൈദ്യുതി പോസ്റ്റും ആന തകര്‍ത്തു. 

ഇതുവരെയും ആനയെ തളയ്ക്കാന്‍ സാധിച്ചിട്ടില്ല. ആന ഇടഞ്ഞതിനെ തുടര്‍ന്ന് ഏറെ നേരമായി പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com