തൃശൂരും എറണാകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ക​ന​ത്ത മ​ഴ​ തുടരുന്ന സാഹചര്യത്തിൽ എറണാകുളത്തിന് പുറമെ തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
തൃശൂരും എറണാകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Updated on: 
1 min read

തൃശൂർ: ക​ന​ത്ത മ​ഴ​ തുടരുന്ന സാഹചര്യത്തിൽ എറണാകുളത്തിന് പുറമെ തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. തൃശ്ശൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അതിതീവ്ര മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തിലാണ് അവധി പ്രഖ്യാപിക്കുന്നത്.

നേരത്തെ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാളെ​യും ക​ല​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്. പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണെ​ന്ന് ക​ലക്ട​ർ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച​യും ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​വ​ധി ന​ൽ​കി​യി​രു​ന്നു.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യും, കോട്ടയം ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ എം​ജി സ​ർ​വ​ക​ലാ​ശാ​ല ചൊ​വ്വാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യക്തമാക്കി. 

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് അതി തീവ്ര ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ അഞ്ചു ജില്ലകളിലും കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം ഒഴികെ ബാക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com