നടിയെ ആക്രമിച്ച കേസ്;  വിചാരണയ്ക്ക് വനിതാ ജഡ്ജി

എറണാകുളത്തോ, തൃശ്ശൂരോ വനിതാ ജഡ്ജിമാരുണ്ടോയെന്ന് അന്വേഷിക്കാന്‍ രജിസ്ട്രാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.  കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
നടിയെ ആക്രമിച്ച കേസ്;  വിചാരണയ്ക്ക് വനിതാ ജഡ്ജി
Updated on: 
1 min read

 കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ അനുവദിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. വനിതാ ജഡ്ജിയെ നിയമിക്കുന്നതിനായി എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലുള്ള വനിതാ ജഡ്ജിമാരുടെ പട്ടിക സമര്‍പ്പിക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍  വര്‍ധിച്ചു വരികയാണ്. മതിയായ കോടതികള്‍ ഇല്ല. ഇരയ്ക്ക് പ്രതിയുടെ മുമ്പില്‍ വരേണ്ടി വരുന്നുവെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ മൊഴി നല്‍കാന്‍ പ്രത്യേക സംവിധാനം നിലവിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

വിചാരണയ്ക്കായി ജഡ്ജിയെയും പ്രത്യേക അതിവേഗ കോടതിയും വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു നടി നേരത്തേ കോടതിയെ സമീപിച്ചിരുന്നത്. നടിയുടെ ആവശ്യത്തില്‍ അനുകൂല നിലപാട് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. എറണാകുളം , തൃശ്ശൂര്‍ ജില്ലകളില്‍ സേവനം അനുഷ്ഠിക്കുന്ന വനിതാ ജഡ്ജിമാരുടെ പട്ടിക രജിസ്ട്രാറില്‍ നിന്നും സ്വീകരിച്ച ശേഷം ഇവരില്‍ ഒരാളെയാവും കോടതി നിയമിക്കുക. വനിതാ ജഡ്ജിയെ നിയമിക്കുന്നതോടെ വിചാരണ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chandy Oommen
K Muraleedharan Health Minister
V Abdurahiman
Malayali couple found dead in a flat in Gurugram
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com