പുതിയ 10 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; ആകെ 619 തീവ്ര രോഗവ്യാപന മേഖലകള്‍ 

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ഇന്ന് പുതുതായി 10 ഹോട്ട്‌സ്‌പോട്ടുകളാണ് പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 619 ആയി ഉയര്‍ന്നു. 

പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 12, 13), താന്നിത്തോട് (6), പെരിങ്ങര (4, 8), കോഴിക്കോട് ജില്ലയിലെ മേപ്പായൂര്‍ (സബ് വാര്‍ഡ് 2, 4, 5), അരീക്കുളം (6), പാലക്കാട് ജില്ലയിലെ അനങ്ങനാടി (14), കൊല്ലങ്കോട് (3), കൊല്ലം ജില്ലയിലെ പിറവന്തൂര്‍ (21), എറണാകുളം ജില്ലയിലെ തിരുമാറാടി (സബ് വാര്‍ഡ് 7), കോട്ടയം ജില്ലയിലെ വൈക്കം (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ പാണ്ടനാട് (വാര്‍ഡ് 13), ചെറിയനാട് (8), തിരുവന്‍വണ്ടൂര്‍ (2, 9), തൈക്കാട്ടുശേരി (3 (സബ് വാര്‍ഡ്), 4), തൃക്കുന്നപ്പുഴ (3, 9, 12), തൃശൂര്‍ ജില്ലയിലെ പഞ്ചാല്‍ (10, 11), മുളംകുന്നത്ത്കാവ് (സബ് വാര്‍ഡ് 3), മുല്ലശേരി 3, 4), എറണാകുളം ജില്ലയിലെ ആവോലി (4), മുടക്കുഴ (8), പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ (1), കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് (5, 7, 8, 1, 9 (സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ പോത്തുകല്ല് (1, 7, 8, 11, 17), പാലക്കാട് ജില്ലയിലെ എരുത്തേമ്പതി (13) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com