പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റുമരിച്ചു; രണ്ട് പേര്‍ കസ്റ്റഡിയില്‍

ചോരയില്‍ കുളിച്ച ഇയാളെ ഒരു ബൈക്കില്‍ നടുക്കിരുത്തി രണ്ട് പേര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മാസിന്‍ മരിച്ചെന്നറിഞ്ഞതോടെ ഇവര്‍ സ്ഥലത്തുനിന്നു രക്ഷപ്പെട്ടിരുന്നു 
പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റുമരിച്ചു; രണ്ട് പേര്‍ കസ്റ്റഡിയില്‍
Updated on: 
1 min read

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുവാവ്വെടിയേറ്റു മരിച്ചു. മാനത്തുമംഗലം സ്വദേശി മാസിന്‍ ( 21) ആണ് മരിച്ചത്. പിന്‍കഴുത്തിന് വെടിയേറ്റ നിലയില്‍ വൈകീട്ട് ഇയാളെ പെരിന്തല്‍മണ്ണ അല്‍ ഷിഫ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ചോരയില്‍ കുളിച്ച ഇയാളെ ഒരു ബൈക്കില്‍ നടുക്കിരുത്തി രണ്ട് പേര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മാസിന്‍ മരിച്ചെന്നറിഞ്ഞതോടെ ഇവര്‍ സ്ഥലത്തുനിന്നു രക്ഷപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. എയര്‍ ഗണില്‍ നിന്നുള്ള വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്നും ആശുപത്രിയിലെത്തിക്കും മുന്‍പെ മരണം സംഭവിച്ചെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

മരിച്ച മാസിന്‍ കോഴിക്കോട് റേഡിയോളജി വിദ്യാര്‍ത്ഥിയാണ്. ഇയാളെ ആശുപത്രിയിലെത്തിച്ചത് ഇയാളുടെ സുഹൃത്തുക്കള്‍ തന്നെയെന്നാണ് പൊലീസിന്റെ നിഗമനം. അബദ്ധത്തില്‍ വെടിയേറ്റതാകാമെന്നും പൊലീസ് പറയുന്നു. മാസിന്റെ സുഹൃത്തുക്കളാണ് പിടിയിലായവര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com