രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചാരണം തടഞ്ഞു; സംഘര്‍ഷാവസ്ഥ

കാസര്‍കോട് പിലാത്തറയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചാരണം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി
രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചാരണം തടഞ്ഞു; സംഘര്‍ഷാവസ്ഥ
Updated on: 
1 min read

കാസര്‍കോട്: കാസര്‍കോട് പിലാത്തറയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചാരണം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് സ്ഥീരീകരിച്ച സാഹചര്യത്തിലാണ് റീ പോളിംഗ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് വൈകീട്ട് ആറ് മണിവരെ പരസ്യപ്രചാരണത്തിന് അനുമതി നല്‍കിയിരുന്നു. പ്രചാരണത്തിനിടെ ഇരുപാര്‍ട്ടിക്കാരും  തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയായിരുന്നു. രാവിലെയും പ്രചാരണത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു.

കാസര്‍കോട് മണ്ഡലത്തില്‍ ഇരുമുന്നണികളും തുല്യപ്രതീക്ഷയിലാണ്. അതുകൊണ്ടുതന്നെ റീ പോളിംഗില്‍ പരാമവധി വോട്ടര്‍മാരെ എത്തിക്കാനുള്ള കിണഞ്ഞു പരിശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com