സിഒടി നസീര്‍ വധശ്രമക്കേസ്: ഷംസീറിന്റെ മുന്‍ ഡ്രൈവര്‍ പിടിയില്‍ 

വടകര മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ഥി സിഒടി നസീര്‍ വധശ്രമക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
സിഒടി നസീര്‍ വധശ്രമക്കേസ്: ഷംസീറിന്റെ മുന്‍ ഡ്രൈവര്‍ പിടിയില്‍ 
Updated on: 
1 min read

തലശ്ശേരി: വടകര മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ഥി സിഒടി നസീര്‍ വധശ്രമക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സിപിഎം തലശ്ശേരി ഏരിയാകമ്മിറ്റി ഓഫീസ് മുന്‍ സെക്രട്ടറി രാജേഷാണ് അറസ്റ്റിലായത്.

തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീറുമായി അടുത്ത ബന്ധമുള്ളയാളാണ് പിടിയിലായ രാജേഷ്. രാജേഷ് ഷംസീറിന്റെ ഡ്രൈവറായിരുന്നു. 
ഷംസീറിന് ആക്രമണത്തില്‍ പങ്കുണ്ടെന്ന് നസീര്‍ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും നസീര്‍ ആവശ്യപ്പെട്ടിരുന്നു.നേരത്തെ അറസ്റ്റിലായ കൊട്ടിയൂര്‍ സന്തോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ഇതോടെ നസീര്‍ വധശ്രമ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

മേയ്  18ന് തലശ്ശേരിക്ക് സമീപം വച്ചാണ് നസീറിനെ ആക്രമിച്ചത്. നിലവില്‍ കേസില്‍ 11 പേരുടെ പ്രതിപ്പട്ടികയാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന് നസീര്‍ ആരോപിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com