

ഇന്‍ഡോര്‍: നിരോധിത സംഘടനയായ സിമിയുടെ തലവന്‍ സഫ്ദര്‍ ഹുസൈന് നഗോരി അടക്കം 11 പേര്‍ക്ക് ജീവപര്യന്തം തടവ്. രാജ്യദ്രോഹം, മതവിദ്വേഷം, യുഎപിഎ തുടങ്ങിയ വകുപ്പുകളെല്ലാം ഇന്‍ഡോര്‍ സ്പെഷല്‍ അഡീഷണല്‍ കോടതി പ്രതികള്‍ക്കു മേല്‍ ചുമത്തിയിട്ടുണ്ട്.
സഫ്ദര്‍ ഹുസൈന് നഗോരി, ഹാഫിസ് ഹുസൈന്, ആമില്‍ പര്‍വേസ്, ശിവ്ലി, ഖമറുദ്ദീന്, ഷാദുലി, ഖമറാന്‍, അന്‍സാര്‍, അഹമ്മദ് ബെയ്ഗ്, യാസിന്, മുന്റോസ് എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. 2008 മെയ് 26, 27 തീയതികളില്‍ വന്‍ സ്ഫോടക വസ്തുക്കളുമായി പ്രതികളെ പിടികൂടിയെന്നാണ് കേസ്. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് പ്രതികള്‍ കോടതി നടപടികളില്‍ പങ്കെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates