' ജയിച്ചു വാ..' പി ജയരാജന് അനുഗ്രഹാശ്ശിസുകള്‍ നേര്‍ന്ന് ടി പത്മനാഭന്‍

ജയരാജന്റെ വിജയം സുനിശ്ചിതമായിരിക്കുമെന്ന് പത്മനാഭന്‍
' ജയിച്ചു വാ..' പി ജയരാജന് അനുഗ്രഹാശ്ശിസുകള്‍ നേര്‍ന്ന് ടി പത്മനാഭന്‍
Updated on
1 min read

കണ്ണൂര്‍ : വടകര ലോക്‌സഭ മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ത്ഥി പി ജയരാജന്‍ കഥയുടെ കുലപതി ടി പത്മനാഭനെ സന്ദര്‍ശിച്ചു. സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ പിന്തുണ തേടുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. തിങ്കളാഴ്ച വൈകീട്ടാണ് ജയരാജന്‍ പള്ളിക്കുന്നിലെ വീട്ടിലെത്തിയത്. 

തെരഞ്ഞെടുപ്പ് വിശേഷങ്ങളും പൊതുകാര്യങ്ങളും പത്മനാഭന്‍ ചോദിച്ചറിഞ്ഞു. കടുത്ത വേനലിലുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പത്മനാഭന്‍ നിര്‍ദേശിച്ചു. 

എതിര്‍സ്ഥാനാര്‍ത്ഥി ആരെന്ന് വ്യക്തമായിട്ടില്ലെങ്കിലും, ജയരാജന്റെ വിജയം സുനിശ്ചിതമായിരിക്കുമെന്ന് പത്മനാഭന്‍ പറഞ്ഞു. ജയിച്ചു വാ എന്ന അനുഗ്രഹത്തോടെയാണ് പത്മനാഭന്‍ ജയരാജനെ യാത്രയാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com