കോതമംഗലത്ത് സ്‌കൂള്‍ വിട്ടുവന്ന 10 വയസുകാരന്‍ തളര്‍ന്നുവീണ് മരിച്ചു

കോതമംഗലം പൈമറ്റത്ത് സ്‌കൂള്‍ വിട്ടുവന്ന 10 വയസുകാരന്‍ തളര്‍ന്ന് വീണ് മരിച്ചു
അഭിജിത്ത്‌
അഭിജിത്ത്‌
Updated on
1 min read

കൊച്ചി: കോതമംഗലം പൈമറ്റത്ത് സ്‌കൂള്‍ വിട്ടുവന്ന 10 വയസുകാരന്‍ തളര്‍ന്ന് വീണ് മരിച്ചു. പുത്തന്‍പുരക്കല്‍ അജയന്റെ മകന്‍ അഭിജിത്താണ് മരിച്ചത്. പൈമറ്റം ജിയുപിഎസ് നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ബുധനാഴ്ച വൈകീട്ട് ആണ് സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ കുട്ടി തളര്‍ന്നുവീഴുകയായിരുന്നു. കുളി കഴിഞ്ഞെത്തിയ അഭിജിത്ത് ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വരികയും ചെയ്തു. തളര്‍ന്നുവീണ കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com