നോണ്‍ എസി റൂമിന് 1050, എസിക്ക് 1575; ഗുരുവായൂരില്‍ കൗസ്തുഭം റെസ്റ്റ് ഹൗസ് തുറന്നു, നിരക്ക് അറിയാം

ഗുരുവായൂരിലെത്തുന്ന ഭക്തര്‍ക്ക് മികച്ച താമസ സൗകര്യം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ് പ്രവര്‍ത്തനം തുടങ്ങി
Kaustubham Rest House opened in Guruvayur
Kaustubham Rest House opened in Guruvayursource: Guruvayur Devaswom
Edited By:
Updated on
1 min read

തൃശൂര്‍: ഗുരുവായൂരിലെത്തുന്ന ഭക്തര്‍ക്ക് മികച്ച താമസ സൗകര്യം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ് പ്രവര്‍ത്തനം തുടങ്ങി. ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് മുറികള്‍ നേരിട്ട് നല്‍കി തുടങ്ങി.

ഇന്ന് രാവിലെ ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ്, ഭരണ സമിതി അംഗം മനോജ് ബി നായര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മുറികള്‍ ഭക്തര്‍ക്ക് നല്‍കാന്‍ തുടങ്ങിയത്. റൂം അന്വേഷിച്ചെത്തിയ മലപ്പുറം സ്വദേശി ശിവപ്രസാദിന് ആദ്യം റൂം അനുവദിച്ച് ദേവസ്വം ചെയര്‍മാന്‍ തന്നെ താക്കോല്‍ കൈമാറിയാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

ഇനി മുതല്‍ ഭക്തര്‍ നേരിട്ടെത്തിയാല്‍ മുറികള്‍ ലഭ്യമാകും. വൈകാതെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കുവാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.

മുറികളുടെ നിരക്ക് ചുവടെ

2 കിടക്ക (എസി) -1575

2 കിടക്ക (നോണ്‍ എസി) - 1050

3 കിടക്ക (നോണ്‍ എസി)- 1365

4 കിടക്ക (നോണ്‍ എസി)- 1575

6 കിടക്ക (നോണ്‍ എസി)- 2100

(ജിഎസ്ടി ഉള്‍പ്പെടെയുള്ള നിരക്കാണിത്)

കൗസ്തുഭം റെസ്റ്റ് ഹൗസ് - ഫോണ്‍ -0487-2556537

Kaustubham Rest House opened in Guruvayur
പൊലീസ് സ്റ്റേഷനില്‍ ഇഡി കേസ് പ്രതികളുടെ ഓണാഘോഷം; റീല്‍സ് ചിത്രീകരണം; അന്വേഷണം
Kaustubham Rest House opened in Guruvayur
അർജുൻ ആയങ്കിക്ക് സൈബർ കേസിൽ ജാമ്യം; കാപ്പ ചുമത്തിയതിനാൽ ജയിലിൽ തന്നെ തുടരും
Summary

1050 for non-AC room, 1575 for AC; Kaustubham Rest House opened in Guruvayur, rates known

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com