student drowned in neyyar
ആഷ്‍വിൻ ഷാജി, student drowned

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

ഇന്ന് ഉച്ചയ്ക്ക് ശേഷം നെയ്യാറിലാണ് അപകടം
Published on

തിരുവനന്തപുരം: കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കവേ നെയ്യാറിൽ വീണ പന്തെടുക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പൂവച്ചൽ ചായ്ക്കുളം അരുവിക്കോണം പുളിമൂട് വീട്ടിൽ ഷാജിയുടേയും ആശയുടേയും മകൻ ആഷ്‍വിൻ ഷാജി (15)യാണ് മരിച്ചത്. കാട്ടാക്കട പ്ലാവൂർ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.

നെയ്യാറിലെ ചായ്ക്കുളം മൂഴിക്കൽ കടവിൽ ഇന്ന് ഉച്ചയ്ക്കു ശേഷം രണ്ട് മണിയോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ പന്ത് ആറ്റിൽ വീണു. ഇതെടുക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിപ്പോകുകയായിരുന്നു.

student drowned in neyyar
'ഒന്നുകില്‍ ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം; രണ്ടുകെട്ട മുഖ്യമന്ത്രി പിണറായി നാടിന്നപമാനം'

ആറ്റിലെ ആഴം കൂടിയ ഭാ​ഗമാണ് മൂഴിക്കൽ കടവ്. വിവരം അറിഞ്ഞ ഉടനെ നാട്ടുകാർ, അ​ഗ്നിരക്ഷാ സേന, പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തി. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. സഹോദരി ആഷ്മിൻ ഷാജി.

student drowned in neyyar
'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി
Summary

A student drowned while playing football with his friends after trying to retrieve a ball that fell into the Neyyar River.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com