'സംഭവിച്ചത് ദാരുണമായ മരണം, അതിയായ വേദനയും ദുഃ‌ഖവും'; 11കാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്ന സംഭവത്തിൽ മന്ത്രി എംബി രാജേഷ്

സംഭവത്തിൽ അതിയായ വേദനയും ദുഃ‌ഖവുമുണ്ടെന്നും ദാരുണമായ മരണമാണു സംഭവിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു
നിഹാൽ, എംബി രാജേഷ്/ ഫെയ്സ്ബുക്ക്
നിഹാൽ, എംബി രാജേഷ്/ ഫെയ്സ്ബുക്ക്
Updated on
1 min read

കണ്ണൂർ; കണ്ണൂരിൽ പതിനൊന്നു വയസ്സുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്ന സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. സംഭവത്തിൽ അതിയായ വേദനയും ദുഃ‌ഖവുമുണ്ടെന്നും ദാരുണമായ മരണമാണു സംഭവിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ വന്ധ്യംകരണ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് നിർദേശിച്ചിരുന്നു. പ്രാദേശികമായ എതിര്‍പ്പുകളെ തുടർന്ന് ഇത് ആരംഭിക്കാനായില്ലെന്നും മന്ത്രി പറഞ്ഞു. 

സർക്കാർ കൃത്യമായ നിർദേശങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്കു നൽകിയിരുന്നു. ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകൾ പണംനീക്കിവച്ച് വന്ധ്യംകരണ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് നിർദേശിച്ചിരുന്നു. പ്രാദേശികമായ എതിര്‍പ്പുകളെ തുടർന്നാണ് ഇവ ആരംഭിക്കാൻ കഴിയാതിരുന്നത്. അപൂർവ്വം ചില സ്ഥലങ്ങളിൽ എതിർപ്പുകളെ മറികടന്ന് വന്ധ്യംകരണ കേന്ദ്രം ആരംഭിക്കാൻ കഴിഞ്ഞു. എതിർപ്പുകൾ നേരിട്ട് ഇവ തുടങ്ങാൻ സർക്കാർ നടപടിയെടുക്കും.- എംബി രാജേഷ് പറഞ്ഞു. 

ഇന്നലെയാണ് മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ചത്. വൈകിട്ട് അഞ്ചുമണിയോടെ കുട്ടിയെ കാണാതായിരുന്നു. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ബോധരഹിതനായ കുട്ടിയെ നാട്ടുകാരാണ് ഒഴിഞ്ഞ പറമ്പിൽനിന്നും കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com