12 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു;  പ്രതിക്ക് 12 വർഷം തടവും 2 ലക്ഷം രൂപ പിഴയും; വിധി 24 വർഷത്തിന് ശേഷം

12 വയസുള്ള പെൺകുട്ടിയെ ചുരിദാർ വാങ്ങി നൽകാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചാണ് ജയചന്ദ്രൻ തട്ടിക്കൊണ്ടു പോയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

പത്തനംതിട്ട: 12 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് കരിമ്പുഴ കോട്ടപ്പുറം തെക്കുംപ്ലാക്കൽ ജയചന്ദ്രനെ (57)യാണ് ശിക്ഷിച്ചത്. അഡീഷനൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 24 വർഷം മുമ്പ് നടന്ന കൃത്യത്തിനാണ് കോടതി ശിക്ഷ വിധിച്ചത്. 

1997 മേയ് 12ന് ആണ് സംഭവം നടന്നത്.  12 വയസുള്ള പെൺകുട്ടിയെ ചുരിദാർ വാങ്ങി നൽകാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചാണ് ജയചന്ദ്രൻ തട്ടിക്കൊണ്ടു പോയത്. പിന്നീട് വടക്കൻപറവൂരിലുള്ള ലോഡ്ജിൽ വെച്ച്  ലൈംഗികമായി പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. 

റാന്നി വെച്ചൂച്ചിറ പൊലീസ് ആണ് കേസ് റജിസ്റ്റർ ചെയ്തതും കുറ്റപത്രം സമർപ്പിച്ചതും. എന്നാൽ കേസിലെ സാക്ഷികൾ പലരും ഇതിനിടെ മരിച്ചത്  കേസ് തെളിയിക്കുന്നതിൽ കാലതാമസമുണ്ടാക്കി. കേസിൽ 17 സാക്ഷികളെയാണ് വിസ്തരിച്ചത്. 26 രേഖകൾ തെളിവായി പരിഗണിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com