മദ്യക്കുപ്പിയില്‍ കൊക്കെയ്ന്‍ കടത്താന്‍ ശ്രമം; കൊച്ചിയില്‍ 13 കോടിയുടെ മയക്കുമരുന്ന് വേട്ട, കെനിയന്‍ പൗരന്‍ പിടിയില്‍

വിമാനയാത്രക്കാരനായ ഇയാള്‍ ദ്രാവക രൂപത്തിലും ഖരരൂപത്തിലും കൊക്കെയ്ന്‍ കടത്താനാണ് ശ്രമിച്ചത്
cocaine
മദ്യക്കുപ്പിയില്‍ കൊക്കെയ്ന്‍ കടത്താന്‍ ശ്രമം, കെനിയന്‍ പൗരന്‍ പിടിയില്‍ടിവി ദൃശ്യം
Updated on
1 min read

കൊച്ചി: നെടുമ്പാശ്ശേരിയില്‍ 13 കോടിയുടെ മയക്കുമരുന്നുമായി കെനിയന്‍ പൗരന്‍ പിടിയില്‍. ഡിആര്‍ഐ സംഘമാണ് ഇയാളെ പിടികൂടിയത്. വിമാനയാത്രക്കാരനായ ഇയാള്‍ ദ്രാവക രൂപത്തിലും ഖരരൂപത്തിലും കൊക്കെയ്ന്‍ കടത്താനാണ് ശ്രമിച്ചത്.

മദ്യക്കുപ്പിയില്‍ ദ്രാവക രൂപത്തില്‍ 1100 ഗ്രാം കൊക്കെയ്‌നാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. 200 ഗ്രാം കൊക്കെയ്ന്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലും കടത്താന്‍ ശ്രമിച്ചിരുന്നു. ആര്‍ക്ക് കൈമാറാനാണ് മയക്കുമരുന്ന് എത്തിച്ചത് എന്നിവയടക്കമുള്ള വിവരങ്ങള്‍ക്കായി ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kochi road rage assault
US national under scanner for trying to cross India-Nepal border
Production Controller Arrested with MDMA in Kochi
Former student caught attempting to steal cot from Maharaja's Hostel
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com