മുഖ്യമന്ത്രി ഉള്‍പ്പെടെ 14 മന്ത്രിമാര്‍ പിന്നില്‍, തളിപ്പറമ്പിൽ ​ഗോവിന്ദൻ; പേരാവൂരിൽ കെ കെ ശൈലജയ്ക്ക് ലീഡ്

തളിപ്പറമ്പില്‍ ടി കെ ഗോവിന്ദന്‍ 974 വോട്ടിന് മുന്നിലാണ്
K K Shailaja, Pinarayi Vijayan
K K Shailaja, Pinarayi Vijayan
Updated on
1 min read

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ കണ്ണൂരിലെ ഹൈ വോള്‍ട്ടേജ് മത്സരം നടന്ന പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്. കെ പി സിസി പ്രസിഡന്റ് സണ്ണി ജോസഫിനെയാണ് ശൈലജ പിന്നിലാക്കിയത്. മൂന്നു റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ശൈലജ 423 വോട്ടിനാണ് മുന്നിട്ടു നില്‍ക്കുന്നത്.

K K Shailaja, Pinarayi Vijayan
ഞെട്ടിച്ച് അബ്ദുള്‍ റഷീദിന്റെ മുന്നേറ്റം; ധര്‍മ്മടത്ത് പിണറായി വിജയന്‍ പിന്നില്‍

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമള മത്സരിക്കുന്ന തളിപ്പറമ്പില്‍ ഇഞ്ചേടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മൂന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ തളിപ്പറമ്പില്‍ ടി കെ ഗോവിന്ദന്‍ 974 വോട്ടിന് മുന്നിലാണ്. ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി കെ ഗോവിന്ദന്‍ വിമതനായി മത്സരിച്ചത്. ഗോവിന്ദനെ യുഡിഎഫ് പിന്തുണയ്ക്കുകായിരുന്നു.

K K Shailaja, Pinarayi Vijayan
മന്ത്രിമാര്‍ക്ക് കൂട്ടത്തോടെ കാലിടറുന്നു; ഒന്‍പതു പേര്‍ പിന്നില്‍; യുഡിഎഫ് പ്രമുഖര്‍ക്ക് മുന്നേറ്റം

വോട്ടെണ്ണല്‍ മൂന്ന് റൗണ്ട് പിന്നിടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 14 മന്ത്രിമാര്‍ പിന്നിലാണ്. സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും കോട്ടയായ കണ്ണൂരിലെ ധര്‍മ്മടത്ത് ആദ്യ രണ്ടു റൗണ്ടിലും മുന്നിലായിരുന്ന പിണറായി വിജയന്‍ മൂന്നാം റൗണ്ടിലും നാലാം റൗണ്ടിലും പിന്നിലാണ്. യുഡിഎഫിന്റെ വി പി അബ്ദുള്‍ റഷീദാണ് മുഖ്യമന്ത്രി പിണറായി വിജയനെ പിന്നിലാക്കിയത്.

Summary

Two hours after the counting of votes for the assembly elections was completed, CPM's KK Shailaja is leading in Peravoor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com