വിവാദങ്ങള്‍ക്കിടെ നിയമസഭ സമ്മേളിക്കുന്നു, സെപ്തംബര്‍ 15 മുതല്‍ സമ്മേളനത്തിന് ശുപാര്‍ശ

തദ്ദേശ തരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബറില്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ അതിനനുസരിച്ചാകും സമ്മേളനം ക്രമപ്പെടുത്തുക
 Kerala Legislative Assembly will begin from September 15
Kerala Legislative Assembly ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം സെപ്തംബര്‍ 15 മുതല്‍. നിയമസഭ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉള്‍പ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഇത്തവണ നിയമസഭ സമ്മേളിക്കുന്നത്.

 Kerala Legislative Assembly will begin from September 15
'പ്രതിഷേധിച്ചോ തെറി വിളിക്കരുത്'; വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ, വാക്കേറ്റം

ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയുടെ ഘടന ഉള്‍പ്പെടെയുള്ള നിയമനിര്‍മാണങ്ങള്‍ ഇത്തവണത്തെ സഭാ സമ്മേളനത്തില്‍ പരിഗണിക്കപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബറില്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ അതിനനുസരിച്ചാകും സമ്മേളനം ക്രമപ്പെടുത്തുക.

 Kerala Legislative Assembly will begin from September 15
'ലൈംഗികപവാദ കേസില്‍പ്പെട്ട രണ്ടു പേര്‍ മന്ത്രിമാരായി ഉണ്ട്; സീനിയര്‍ എംഎല്‍എയുടെ വാട്‌സ്ആപ്പ് സന്ദേശം രണ്ടു കൊല്ലമായി കറങ്ങി നടക്കുന്നു'

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സഭയിലെ സാന്നിധ്യം ആയിരിക്കും ഇത്തവണ പ്രധാന വിഷയങ്ങളില്‍ ഒന്ന്. പാര്‍ട്ടിയില്‍ നിന്നും ഇതിനോടകം സസ്‌പെന്‍ഷന്‍ കിട്ടിയ രാഹുലിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് ഒഴിവാക്കാനായി കോണ്‍ഗ്രസ് സ്പീക്കര്‍ക്കു കോണ്‍ഗ്രസ് കത്ത് കൊടുക്കുന്നതോടെ അദ്ദേഹം 'സ്വതന്ത്ര' അംഗമായി മാറും. ഇതോടെ സഭ ചേരുന്ന അവസരങ്ങളില്‍ ഒരു മിനിറ്റില്‍ കൂടുതല്‍ പ്രസംഗിക്കാന്‍ അവസരം ലഭിക്കില്ല. സീറ്റും മാറിയേക്കാം. നടപടിയുടെ ഭാഗമായി നിയമസഭാ സമിതികളില്‍നിന്നും രാഹുലിനെ നീക്കുന്നതും കോണ്‍ഗ്രസിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Summary

The 14th session of the 15th Kerala Legislative Assembly will begin from September 15. The state cabinet meeting decided to recommend to the Governor to convene the assembly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com