ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്തെടുക്കാൻ പോയി; തിരുവനന്തപുരത്ത് 15കാരന് പാമ്പ് കടിയേറ്റു, ആശുപത്രിയിൽ

വട്ടപ്പാറയില്‍ 15 വയസുകാരന് പാമ്പ് കടിയേറ്റു
snake bite
snake biteപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: വട്ടപ്പാറയില്‍ 15 വയസുകാരന് പാമ്പ് കടിയേറ്റു. കുറ്റിയാണി തെങ്ങുംപണ വീട്ടില്‍ ജഗദീഷിന്റെ മകന്‍ അഭിനവി(15)നാണ് കടിയേറ്റത്.

ഇന്ന് വൈകീട്ട് 4.30-നായിരുന്നു സംഭവം. പറമ്പില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് എടുക്കുന്നതിനായി പോയപ്പോഴാണ് പാമ്പ് കടിച്ചത്. കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

snake bite
മന്ത്രി ചിഞ്ചുറാണിയുടെ വാഹനത്തിൽ സ്വിഫ്റ്റ് കാർ ഇടിച്ചു, കാറും ഡ്രൈവറും കസ്റ്റഡിയിൽ; മദ്യലഹരിയിൽ വാഹനമോടിച്ചതിന് കേസ്

കണ്ണൂരിനെ ഞെട്ടിച്ച് നഗരമദ്ധ്യത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ വീണ്ടും മൂര്‍ഖനെ കണ്ടെത്തി. തളാപ്പ് കൊയിലി ആശുപത്രിക്ക് എതിര്‍ വശത്തുള്ള വിനായക ഹൗസിങ് കോളനിയിലാണ് മൂര്‍ഖനെ കണ്ടെത്തിയത്.

തിങ്കളാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. സ്ത്രീയും കുട്ടികളുമുണ്ടായിരുന്ന വീട്ടിലെ കോണിപ്പടിയിലെ പ്ലാറ്റ്‌ഫോമില്‍ മൂര്‍ഖന്‍ പതുങ്ങി ചുരുണ്ടു കൂടുകയായിരുന്നു. തലനാരിഴയ്ക്കാണ് വീട്ടുകാര്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.

വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാര്‍ക്ക് പ്രവര്‍ത്തകനായ രഞ്ജിത്ത് നാരായണന്‍ സ്ഥലത്തെത്തി മൂര്‍ഖനെ സാഹസികമായി പിടികൂടി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കണ്ണൂര്‍ നഗരത്തില്‍ മാത്രം നിരവധി മൂര്‍ഖനെയാണ് പിടികൂടിയത്. ഒരു ദിവസം ഇരുപതിലേറെ ഫോണ്‍ വിളികളാണ് മാര്‍ക്ക് പ്രവര്‍ത്തകരെ തേടിയെത്തുന്നത്.

snake bite
മൂന്നാം തവണയും എല്‍ഡിഎഫ് തന്നെ, 75 സീറ്റുകള്‍ നേടും; ജില്ല തിരിച്ചുള്ള എന്‍ എസ് മാധവന്റെ പ്രവചനം ഇങ്ങനെ
Summary

15-year-old boy was bitten by snake while playing cricket, hospitalised

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com