പത്തനംതിട്ടയിലെ കോവിഡ് കേന്ദ്രത്തില്‍ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

പതിനാറുകാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read


പത്തനംതിട്ട: പത്തനംതിട്ടയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ലൈംഗികാതിക്രമം. പതിനാറുകാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ടയില്‍ കോവിഡ് രോഗിക്ക് നേരെ നേരത്തെയും ലൈംഗികാതിക്രമം ഉണ്ടായിരുന്നു. ഈ മാസം ഒന്നാം തിയതിയാണ് കേസിനാസ്പദമായ സംഭവം. എലന്തൂര്‍ സ്വദേശിനിയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ആശുപത്രിയിലെ താത്കാലിക ജീവനക്കാരനായ ചെന്നീര്‍ക്കര സ്വദേശി ബിനുവാണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്.

കഴിഞ്ഞ മാസം ഇരുപത്തിയേഴിനാണ് കോവിഡ് പോസീറ്റിവായ പെണ്‍കുട്ടിയെ സിഎഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം രണ്ടാം തീയതി പെണ്‍കുട്ടിക്ക് കോവിഡ് നെഗറ്റീവായിതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി ഒന്നാം തീയതി ലൈംഗികമായി അതിക്രമിക്കുയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത പെണ്‍കുട്ടി വീട്ടിലേക്ക് പോകുന്നതിന് പകരം സുഹൃത്തിന്റെ വീട്ടീലേക്കാണ് പോയത്. മാതാവിന്റെ പരാതിയില്‍ നടത്തിയ പൊലീസ് അന്വേഷണത്തിലും കൗണ്‍സിലിങ്ങിലുമാണ് ലൈംഗികപീഡനത്തിന്റെ കാര്യം പെണ്‍കുട്ടി തുറന്നുപറഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com