കാമുകിക്ക് വീഡിയോ കോൾ ചെയ്ത് കൈഞരമ്പ് മുറിച്ച് 17കാരൻ; പൊലീസിന്റെ ഇടപെടൽ ജീവൻ രക്ഷിച്ചു

കാമുകിക്ക് വീഡിയോ കോൾ ചെയ്ത് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച 17കാരനെ പോലീസ് രക്ഷിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കാട്ടൂർ: കാമുകിക്ക് വീഡിയോ കോൾ ചെയ്ത് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച 17കാരനെ പോലീസ് രക്ഷിച്ചു. ചിറയ്ക്കൽ പാലത്തിൽ നിന്നാണ് ആത്മഹത്യാ ശ്രമം നടത്തിയത്. പെൺകുട്ടിക്ക് വീഡിയോ കോൾ ചെയ്ത് കൈഞരമ്പ് മുറിക്കുകയായിരുന്നു.

ആത്മഹത്യാ ശ്രമം കണ്ടതോടെ പെൺകുട്ടി ഉടനെ 112-ലേക്ക് വിളിച്ച് വിവരം അറിയിച്ചു. തിരുവനന്തപുരത്തു നിന്ന്‌ കാട്ടൂർ പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം എത്തി. ലൊക്കേഷൻ സൈറ്റിലൂടെയാണ് പോലീസ് ചിറയ്ക്കൽ പാലത്തിലെത്തി യുവാവിനെ കണ്ടെത്തിയത്.

കാമുകന്റെ കൂട്ടുകാരിൽ ചിലരും ഈ സമയം ചിറയ്ക്കലിൽ എത്തിയിരുന്നു. കൈ മുറിച്ചിരിക്കുന്നത് കണ്ട് അവർ പരിഭ്രാന്തരായിരുന്നു. യുവാവിനെ പൊലീസ് കരാഞ്ചിറ ആശുപത്രിയിലെത്തിച്ചു. 

ആശുപത്രിയിലെത്തിയതിന് ശേഷം കൈയിൽ തുന്നലിടാൻ 17കാരൻ സമ്മതിച്ചില്ല. വിവരം ഡോക്ടർ പോലീസുകാരെ അറിയിച്ചു. പൊലീസ് എത്തി യുവാവിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. ശേഷം വീട്ടുകാരെ അറിയിച്ച് അവരെത്തിയതിന് ശേഷമാണ് പൊലീസ് മടങ്ങിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com