വിവാഹം കഴിഞ്ഞ് പത്താം നാൾ 18 കാരിയായ നവവധു ഭർതൃവീട്ടിൽ മരിച്ചനിലയിൽ 

വീട്ടുകാർ ചെന്നു നോക്കിയപ്പോൾ തേജ ലക്ഷ്മി കട്ടിലിൽ കിടക്കുന്ന നിലയിലാണ് കണ്ടത്
തേജ ലക്ഷ്മി
തേജ ലക്ഷ്മി
Updated on: 
1 min read

കോഴിക്കോട്: ഭർതൃവീട്ടിൽ നവവധുവിനെ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരി  നീറ്റോറ ചാലിൽ ജിനു കൃഷ്ണന്റെ ഭാര്യ തേജ ലക്ഷ്മി (18) യെയാണ്  ദുരൂഹ സാഹചര്യത്തിൽ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

തേജ ലക്ഷ്മിക്ക് അനക്കമില്ലെന്നു ഭർത്താവ് ജിനു രാവിലെ വീട്ടുകാരോട് പറഞ്ഞു. തുടർന്ന് വീട്ടുകാർ ചെന്നു നോക്കിയപ്പോൾ തേജ ലക്ഷ്മി കട്ടിലിൽ കിടക്കുന്ന നിലയിലാണ് കണ്ടത്. ജനൽ കമ്പിയിൽ തുണി കുരുക്കിട്ട് കെട്ടിയിരുന്നു. 

 മാനിപുരം കാവിൽ മുണ്ടേംപുറത്ത് പരേതനായ സുനിലിന്റെയും ജിഷിയുടെയും മകളാണ് തേജലക്ഷ്മി. കഴിഞ്ഞ 9-ാം തീയതിയാണ് ജിനുവിന്റെയും തേജലക്ഷ്മിയുടേയും വിവാഹം നടന്നത്. ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ തേജലക്ഷ്മി ലാബ് കോഴ്സിനു ചേർന്നിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com