18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് ; ആലുവയില്‍ ആശങ്ക

ചികില്‍സയിലിരിക്കെ മരിച്ച വൈപ്പിന്‍ സ്വദേശി സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്കപട്ടികയില്‍ ഇടംപിടിച്ച കന്യാസ്ത്രീകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് ; ആലുവയില്‍ ആശങ്ക
Updated on
1 min read

കൊച്ചി : ആലുവയില്‍ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലുവ എരുമത്തല സെന്റ് മേരീസ് പ്രൊവിന്‍സസിലെ കന്യാസ്ത്രീകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊച്ചി പഴങ്ങനാട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച വൈപ്പിന്‍ സ്വദേശി സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്കപട്ടികയില്‍ ഇടംപിടിച്ച കന്യാസ്ത്രീകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

കടുത്ത പനിയുമായി പഴങ്ങനാട്ട് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച സിസ്റ്റര്‍ ക്ലെയറിന് മരണശേഷം കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഈ മാസം 15 ന് രാത്രി ഒമ്പതുമണിയോടെയാണ് സിസ്റ്റര്‍ ക്ലെയര്‍ മരിച്ചത്. 

സിസ്റ്ററുടെ രോഗബാധയുടെ ഉറവിടം വ്യക്തമായിരുന്നില്ല. നേരത്തെ രണ്ടു കന്യാസ്ത്രികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇനി 20 പേരുടെ ഫലം കൂടി വരാനുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com