ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പത്തൊന്‍പതുകാരന്‍ മരിച്ചു

കുഴഞ്ഞുവീണ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
19-year-old dies after collapsing while playing football on a turf pitch
ഷാല്‍മിന്‍
Edited By:
Updated on: 
1 min read

കണ്ണൂര്‍: പാനൂരില്‍ ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരന്‍ മരിച്ചു. പാനൂര്‍ വള്ളങ്ങാട് പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന പാനേന്റവിട ഷാല്‍മിന്‍ സജീവാണ് മരിച്ചത്.

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇന്ത്യന്‍ സൈനിക ക്യാംപില്‍ നിന്ന് അഗ്‌നിവീര്‍ വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥിയായിരുന്നു ഷാല്‍മിന്‍.

സജീവന്റെയും ജിമിഷയുടെയും മകനാണ്. സഹോദരി ഷാന്‍വിയ.സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ നടക്കും.

Summary

19-year-old dies after collapsing while playing football on a turf pitch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER