പൊലീസ് ഫിസിക്കല്‍ ടെസ്റ്റിനായി ഓട്ടപരിശീലനത്തിനിടെ 22കാരി കുഴഞ്ഞുവീണ് മരിച്ചു

സിവിൽ പൊലീസ് ഓഫീസർ തസ്തികയിൽ പിഎസ്സി പരീക്ഷ കഴിഞ്ഞ് ഫിസിക്കല്‍ ടെസ്റ്റിനായി ഓട്ട പരിശീലനം നടത്തുന്നതിനിടെ 22കാരി കുഴഞ്ഞുവീണു മരിച്ചു
22-year-old woman collapses and dies while training for police constable physical test
ആദിത്യ
Updated on
1 min read

തൃശൂര്‍:സിവിൽ പൊലീസ് ഓഫീസർ തസ്തികയിൽ പിഎസ്സി പരീക്ഷ കഴിഞ്ഞ് ഫിസിക്കല്‍ ടെസ്റ്റിനായി ഓട്ട പരിശീലനം നടത്തുന്നതിനിടെ 22കാരി കുഴഞ്ഞുവീണു മരിച്ചു. തളിക്കുളം മുറ്റിച്ചൂര്‍ റോഡ് കുരുട്ടിപ്പറമ്പില്‍ സുരേഷിന്റെയും കവിതയുടെയും മകള്‍ ആദിത്യ (22) ആണ് മരിച്ചത്.

ഇന്നലെ രാവിലെ 7.15നാണ് സംഭവം. തളിക്കുളം ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കൂട്ടികാരികളോടൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് യുവതി കുഴഞ്ഞുവീണത്. ഉടന്‍ വലപ്പാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തളിക്കുളത്തെ ഓട്ടോ ഡ്രൈവറായ പിതാവ് സുരേഷാണ് ഓട്ടോയില്‍ ആദിത്യയെ ഗ്രൗണ്ടില്‍ വിട്ടത്.

22-year-old woman collapses and dies while training for police constable physical test
മൂന്നാര്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; രാത്രിയാത്ര നിരോധിച്ചതിനാല്‍ ഒഴിവായത് വന്‍ അപകടം

ആദിത്യയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. യുവതിക്ക് ഹൃദയ വാല്‍വിനുണ്ടായിരുന്ന തകരാറാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് വിഭാഗം മേധാവി പൊലീസിന് കൈമാറിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. നാട്ടിക എസ്എന്‍ കോളജിലെ ബിഎസ്സി (മാത്സ്) ബിരുദധാരിയാണ് ആദിത്യ.

22-year-old woman collapses and dies while training for police constable physical test
വർക്ക് ഫ്രം ഹോം പരസ്യം കണ്ട് ചാടി വീഴല്ലേ!, ജയിലിൽ കിടക്കേണ്ടി വരാം; മുന്നറിയിപ്പ്
Summary

22-year-old woman collapses and dies while training for police constable physical test

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com